ലബനിൽ വെടിനിർത്തൽ രൂക്ഷം; ഹോർമൂസ് വീണ്ടും അടച്ച് ഇറാൻ 

ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി വെടിനിർത്തല്‍ പ്രഖ്യാപിച്ച്‌ 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷം. ലബനനില്‍ ഇസ്രയേല്‍ തുടരുന്ന അതിശക്തമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.

Advertisements

ഉഗ്രആക്രമണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകള്‍ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിർത്തല്‍ കരാർ പ്രഖ്യാപിച്ചത്. എന്നാല്‍ കരാർ നിലവില്‍ വന്നു മണിക്കൂറുകള്‍ക്കകം ലബനനില്‍ ഇസ്രയേല്‍ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉള്‍പ്പെടെയുള്ള ലെബനൻ നഗരങ്ങളില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.

വെറും പത്തു മിനിറ്റിനുള്ളില്‍ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ബോംബ് ആക്രമണം. ആക്രമണങ്ങളില്‍ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേല്‍ തകർത്തു. നിലവില്‍ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഹിസ്ബുള്ള കരാറിലില്ല

റാനുമായുള്ള വെടിനിർത്തല്‍ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികള്‍ കരാറിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് നെതന്യാഹു എക്സില്‍ കുറിച്ചു. ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തല്‍ കരാറില്‍ ലെബനനും ഉള്‍പ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.

തുറക്കണമെന്നു യുഎസ്

അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇറാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് വൻ തുക ടോള്‍ ഈടാക്കാനാണ് ഇറാന്റെ നീക്കം.

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനല്‍കാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാല്‍ ലബനനില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.

Hot Topics

Related Articles