കാത്തിരിപ്പിന് അവസാനം, എമ്പുരാന്റെ ചിത്രീകരണം ഓഗസ്റ്റിൽ തുടങ്ങും… ആറു മാസത്തെ ലൊക്കേഷൻ ഹണ്ടിങ് അവസാനിപ്പിച്ച് പൃഥ്വിരാജും സംഘവും

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. തമ്പുരാന്റെ ചിത്രീകരണം ഓഗസ്റ്റ് 15ന് തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.

Advertisements

ആറുമാസത്തോളമായി നടത്തുന്ന ലൊക്കേഷൻ ഹണ്ടും അവസാനിച്ചു. ലൊക്കേഷന് വേണ്ടി സംവിധായകൻ പൃഥിരാജും സംഘവും നടത്തിയ യാത്രകൾ ഉത്തരേന്ത്യയിലാണ് അവസാനിച്ചത്. ആയിരക്കണക്കിനു വിഡിയോകളും ഫോട്ടോകളും പരിശോധിച്ച ശേഷമാണു ലൊക്കേഷനുകൾ തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. ഉത്തരേന്ത്യൻ യാത്രയിൽ പൃഥിരാജിനൊപ്പം ക്യാമറമാൻ സുജിത് വാസുദേവ്, കലാ സംവിധായകൻ മോഹൻദാസ്, അസോസിയേറ്റ് ഡയറക്ടറായ ബാവ തുടങ്ങിയവരും ഉണ്ടായിരുന്നു.

ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല.
ഷൂട്ട് തുടങ്ങുന്നതും ലൊക്കേഷനുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ലായിരുന്നു. ആദ്യ സിനിമയിലെന്നപോലെ മോഹൻലാലിനൊപ്പം മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും ഉണ്ടാകും.താര നിർണയം. പൂ‍ർത്തിയായിട്ടില്ല.

മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.

Hot Topics

Related Articles