മാടനും സംഘവും കോട്ടയം കീഴടക്കാൻ എത്തുന്നു..! ജാഗ്രത ന്യൂസും – മെന്റോര ഇവന്റും ചേർന്ന് മാടൻ മോക്ഷം എത്തിക്കുന്നത് കോട്ടയം മൂപ്പായിപ്പാടം വിജയപുരം രൂപതാ മൈതാനത്ത്; നാടകം ആരങ്ങേറുക ഇന്ന് വൈകിട്ട് 6.30 മുതൽ; ടിക്കറ്റുകൾ നേരിട്ട് മൈതാനത്ത് എത്തിയും വാങ്ങാം; കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496378611, 8089833475

കോട്ടയം: കോട്ടയം കീഴടക്കാൻ മാടനും സംഘവും ഇന്ന് എത്തുന്നു. ആലപ്പുഴ മരുതം തീയറ്റർ ഗ്രൂപ്പിന്റെ മാടൻ മോക്ഷം നാടകം രണ്ട് ഷോകളാണ് ഇന്ന് വൈകിട്ട് ആറരയ്ക്കും നാളെ വൈകിട്ട് ആറരയ്ക്കുമായി ഈരയിൽക്കടവ് ബൈപ്പാസിലെ മുപ്പായിപ്പാടത്തെ വിജയപുരം രൂപത മൈതാനത്ത് അരങ്ങേറുക. മൂന്ന് സംസ്ഥാന അവാർഡുകളും, സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരവും നേടിയ ശേഷമാണ് മാടനും സംഘവും കോട്ടയത്ത് എത്തുന്നത്. സാമൂഹിക വിമർശന നാടകമായ മാടൻ മോക്ഷം കോട്ടയം ജില്ലയിൽ ആദ്യമായാണ് എത്തുന്നത്. ജാഗ്രത ന്യൂസ് ലൈവും മെന്റോര ഇവന്റ് ഗ്രൂപ്പും ചേർന്നാണ് നാടകം കോട്ടയത്ത് എത്തിക്കുന്നത്. കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിലെ മുപ്പായിപ്പാടം വിജയപുരം രൂപതാ മൈതാനത്താണ് നാടകം അരങ്ങേറുന്നത്. വൈകിട്ട് 6.30 നാണ് നാടകം ആരംഭിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. നാടകം കാണാൻ എത്തുന്നവർക്ക് വേദിയുടെ സമീപത്തു നിന്നും പാസ് വാങ്ങാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles