മഹാത്മാഗാന്ധി സർവകലാശാല ബെഞ്ചമിൻ ബെയിലി ചെയർ ഉദ്ഘാടനം ചെയ്തു 

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ബെഞ്ചമിൻ ബെയിലി ചെയറിന്റെ പ്രവർത്തനോദ്ഘാടനം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം നിർവ്വഹിച്ചു.

Advertisements

സി.എം.എസ്. കോളജ് ‘എഡ്യുക്കേഷണൽ തീയേറ്ററിൽ’ നടന്ന യോഗത്തിന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ.) സി. ടി. അരവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ‘സൈദ്ധാന്തിക പരികല്പനകളും പരിഭാഷയും:  മലയാളി നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിച്ചു. ബെഞ്ചമിൻ ബെയിലിയുടെ സംഭാവനകൾ വിജ്ഞാനമണ്ഡലത്തിനപ്പുറമുള്ള പല മേഖലകളെയും പരിപോഷിപ്പിച്ചിട്ടുണ്ട് എന്ന് പ്രൊഫ. എം.വി. നാരായണൻ അഭിപ്രയപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബെഞ്ചമിൻ ബെയിലി ചെയറും സി.എം.എസ്. കോളജ് ഹിസ്റ്ററി പി.ജി. ഡിപ്പാർട്ട്മെന്റും ചേർന്നു സംഘടിപ്പിക്കുന്ന, ‘ബെഞ്ചമിൻ ബെയിലിയുടെ സാംസ്കാരിക സംഭാവനകളെക്കുറിച്ചുള്ള ബോധവൽക്കരണ പദ്ധതി’യുടെ ഡോക്യുമെൻ്റ് പേപ്പർ പ്രകാശനം ചെയ്തു.ബെഞ്ചമിൻ ബെയിലി ചെയർ പ്രൊഫസർ ഡോ. ബാബു ചെറിയാൻ,സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് ,  ബെഞ്ചമിൻ ബെയിലി ചെയർ കോർഡിനേറ്റർ ഡോ. രോഹിത് പി. ,ജോയിന്റ് കോർഡിനേറ്റർ ഡോ. വിജോ തോമസ് കുര്യൻ  എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles