തിരുവനന്തപുരം: ഇസ്രയേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി.ഈ മാസം ഡിസംബറില്‍ നടക്കുന്ന ‘വെലല്‍ ‘ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് സംവിധായകന് നിരസിച്ചത്. പലസ്തീനികള്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്ന ഫെസ്റ്റിവലിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്. ഇന്ത്യയില്‍ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.”വരുന്ന ഡിസംബർ മാസത്തില്‍ ഇസ്രയേലില്‍ വെച്ച് നടക്കുന്ന ഫിലിം കള്‍ച്ചർ ഫെസ്റ്റിവലില്പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്.
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും പത്തോളം പേർക്ക് ഈ വിധം ക്ഷണം ലഭിച്ചതായി മനസിലാക്കുന്നു. സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകള്‍ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതിനാല്‍ തന്നെ എംബസി അധികൃതരോട് താല്‍പ്പര്യകുറവ് അറിയിച്ചു,” ബ്ലെസി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിനിധികള്‍ക്കായി അയച്ച ബയോഡാറ്റാ വിശദീകരണത്തില്‍ പലസ്തീൻ, പാക്കിസ്ഥാൻ, ടർക്കി, അല്‍ജീരിയ, തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ ‘ആടുജീവിത’ത്തിന് അവാർഡ് നിഷേധിക്കപ്പെട്ടതില്‍ താന്‍ രൂക്ഷമായി പ്രതികരിക്കാത്തതിന് കാരണം ‘ഭയ’മാണെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. ഇന്ത്യയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പേടിക്കണമെന്നും, ഇഡി വേട്ടയാടല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാണ് കലാകാരന്മാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നതെന്നും ബ്ലെസി അഭുമുഖത്തില്‍ പറഞ്ഞു.

