സിനിമയിൽ ഗ്രാമങ്ങളെയും രാജ്യങ്ങളെയും രക്ഷിക്കുന്നവൻ ! ജീവിതത്തിൽ ഫ്ളവർ ബോംബിന് മുന്നിൽ ചിതറിയോടി ; സോഷ്യൽ മീഡിയയിൽ വൈറലായി വിജയുടെ ഓട്ടം

സോഷ്യല്‍ മീഡിയയില്‍ എങ്ങും നടനും ടിവികെ അധ്യക്ഷനുമായ വിജയ് ആണ്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്.ഒരു സ്ഥലത്തെത്തിയപ്പോഴേക്കും വണ്ടിയില്‍ നിന്നുമിറങ്ങി സൈക്കിള്‍ ചവിട്ടിയാണ് അദ്ദേഹം ആരാധകരേയും അണികളേയും അഭിസംബോധന ചെയ്തത്. ഇതിനിടയില്‍ ഒരാള്‍ ‘ഫ്ലവർ ബോള്‍’ എറിയുന്നത് കാണാം. ഇത് കണ്ടതും അതിവേഗത്തില്‍ വിജയ് തിരികെ തന്റെ വാഹനത്തില്‍ കയറുകയായിരുന്നു. ഇതാണിപ്പോള്‍ ട്രോളുകള്‍ക്ക് വഴിവച്ചിരിക്കുന്നത്.

Advertisements

‘ഫ്ലവർ ബോള്‍’ എറിഞ്ഞ് കണ്ണടച്ച്‌ തുറക്കുന്ന വേഗത്തിലാണ് വിജയ് വാഹത്തിലേക്ക് കയറിയത്. പിന്നാലെ സൈക്കിളുമെടുത്ത് ബോഡിഗാർഡ്സും പോയി. ഫ്ലവർ ബോള്‍, ബോംബ് ആണെന്ന് കരുതി വിജയ് പേടിച്ചോടി എന്ന തരത്തിലാണ് ട്രോളുകളിലും സോഷ്യല്‍ മീഡിയയിലും ഈ വീഡിയോ പ്രചരിക്കുന്നത്. ‘സിനിമയില്‍ ബോംബും തോക്കുമായി നില്‍ക്കുന്ന വില്ലൻമാരെ ധീരതയോടെ നേരിട്ട് ഗ്രാമങ്ങളെ രക്ഷിക്കുന്ന ആളാണ് വിജയ്. പ്രസംഗങ്ങളിലും ധീരതയാണ്. പക്ഷേ റിയല്‍ ലൈഫില്‍ സൈക്കിള്‍ റാലിക്കിടെ ഒരു പൂമാല വന്നു വീണപ്പോ ഓടെടാ ഓട്ടം’, എന്ന് പറഞ്ഞാണ് ട്രോളുകള്‍.

Hot Topics

Related Articles