ഡോൺ ബോസ്കോ പുതുപ്പള്ളിയിൽ സമർ ക്യാമ്പ് 2026

പുതുപ്പള്ളി: ഡോൺ ബോസ്‌കോ സ്പോർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 16 മുതൽ 30 വരെ “ഡോൺ ബോസ്കോ സമർ ക്യാമ്പ് 2026” സംഘടിപ്പിക്കുന്നു. 4 വയസ്സ് മുതൽ 19 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന ഈ ക്യാമ്പ് കുട്ടികളുടെ സമഗ്ര വളർച്ചയും സൃഷ്ട‌ിപരമായ കഴിവുകളുടെ വികസനവും ലക്ഷ്യമാക്കി നടത്തുന്നതാണ്.

Advertisements

ക്യാമ്പിൽ ഫുട്ബോൾ, ബാഡ്‌മിൻ്റൺ, കരാട്ടെ, ചെസ്, ടേബിൾ ടെന്നീസ്, പെയിന്റിംഗ്, ആർട്‌സ് ആൻഡ് ക്രാഫ്റ്റ്, അബാക്കസ്, കീ ബോർഡ് പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. കൂടാതെ വ്യക്തിത്വ വികസനത്തിനും നേതൃത്വ കഴിവുകൾ വളർത്തുന്നതിനുമായി പ്രത്യേക സെഷനുകളും ഉണ്ടായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെ കുട്ടികൾക്കായി പ്രത്യേക “Kids World” സെഷൻ രാവിലെ 9.00 മുതൽ 12.30 വരെ നടക്കും. രണ്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി വിവിധ സമയക്രമങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. വിനോദവും വിജ്ഞാനവും ഒരുമിച്ചുള്ള സമഗ്ര അനുഭവം നൽകുന്ന ഈ സമർ ക്യാമ്പിലേക്ക് എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു.

രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. ഗൂഗിൾ ഫോമിലൂടെയോ സ്‌കൂൾ ഓഫീസിലൂടെയോ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്: 0481 2351946, 8590857215, 9746761963.
Contact: Chrisbel Xavier SDB
Don Bosco School, Puthupally

Hot Topics

Related Articles