സിനിമാ താരം പ്രമോദ് വെളിയനാട് ജനുവരി 24 നും 25 നും കോട്ടയത്ത്; മാടൻ മോക്ഷത്തെ ആവേശത്തോടെ സ്വീകരിച്ച് കോട്ടയം; ടിക്കറ്റ് ബുക്കിംങ് അവസാന ഘട്ടത്തിലേയ്ക്ക്; ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ – 8089833475, 9496378611; ടിക്കറ്റ് ബുക്ക് മൈ ഷോ വഴിയും ബുക്ക് ചെയ്യാം

കോട്ടയം: സിനിമാ താരം പ്രമോദ് വെളിയനാട് ജനുവരി 24 നും 25 നും കോട്ടയത്ത്. പ്രമോദും സംഘവും മാടനെയും കൂട്ടി കോട്ടയത്ത് എത്തുന്നതും കാത്തിരിക്കുകയാണ് നാടക പ്രേമികൾ. മൂന്ന് സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ജനപ്രീതിയും ഒരു പോലെ നേടിയ സാമൂഹിക വിമർശന നാടകം ആലപ്പുഴ മരുതം ഗ്രൂപ്പിന്റെ മാടൻ മോക്ഷമാണ് ജനുവരി 24 നും 25 നും കോട്ടയം ഈരയിൽക്കടവ് – മണിപ്പുഴ ബൈപ്പാസ് റോഡിലെ മുപ്പായിപ്പാടത്ത് എത്തുന്നത്. നാടകത്തെ ആവേശത്തോടെ സ്വീകരിക്കാൻ കോട്ടയം ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. ജാഗ്രത ന്യൂസ് ഓൺലൈൻ വഴിയും, ബുക്ക് മൈ ഷോ വഴിയും ബുക്കിംങ് ആരംഭിച്ച നാടകത്തിന്റെ പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ജനുവരി ആദ്യം ബുക്കിംങ് ആരംഭിച്ച മാടൻ മോക്ഷത്തിന് ആവേശകരമായ സ്വീകരണമാണ് കോട്ടയം നൽകിയത്. മാടൻ മോക്ഷത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി സിനിമാ താരം പ്രമോദ് വെളിയനാട് തന്നെ നേരിട്ട് കോട്ടയത്ത് എത്തുകയും ചെയ്തിരുന്നു. ജനുവരി 24 നും 25 നും വൈകിട്ട് ആറര മുതലാണ് മാടൻമോക്ഷം കാണാൻ സാധിക്കുക. ജാഗ്രത ന്യൂസിന്റെ വാട്സ്അപ്പ് ഗ്രൂപ്പ് ലിങ്ക് വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഗോൾഡ് സീരീസിന് 500 രൂപയും, സിൽവർ സീരീസ് ടിക്കറ്റിന് 300 രൂപയുമാണ് നിരക്ക്. ഗോൾഡ് സീരീസിലെ ടിക്കറ്റുകൾ ഫാമിലി പാക്കായി എടുക്കുമ്പോൾ അഞ്ചു ടിക്കറ്റുകൾ 2000 രൂപ നിരക്കിലും, സിൽവറിലെ ടിക്കറ്റുകൾ ഫാമിലി പാക്കായി എടുക്കുമ്പോൾ അഞ്ചു ടിക്കറ്റുകൾ 1200 രൂപയ്ക്കും ലഭിക്കും. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ – 8089833475, 9496378611.

Advertisements

Hot Topics

Related Articles