മധ്യതിരുവിതാംകൂറിലും മലയോര മേഖലയിലും  യുഡിഎഫിനും ബിജെപി ക്കും കനത്ത തോൽവിയുണ്ടാകും : ജോസ് കെ മാണി

ഫോട്ടോ : കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം പാർട്ടി ചെയർമാൻ ജോസ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം: പ്രാദേശിക വികസനവും അടിസ്ഥാന സൗകര്യ വിപുലീകരണവും മുഖമുദ്രയാക്കിയ എൽഡിഎഫ് ഭരണത്തിൻ്റെ സ്വീകാര്യതയിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപി മുന്നണിക്കും കനത്ത തോൽവിയുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.പതിറ്റാണ്ടുകളായി കർഷകർ ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങൾക്ക്  കേരള കോൺഗ്രസ് എം എൽ ഡി എഫിന്റെ ഭാഗമായതിനുശേഷം  പരിഹാരം കാണാൻ സാധിച്ചത് പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബഫർ സോൺ വിഷയത്തിലെ കൃത്യമായ ഇടപെടലുകളും,ഭൂപതിവ് നിയമ ഭേദഗതിയും,വന്യജീവി സംരക്ഷണം കേരള ഭേദഗതിയും നിറഞ്ഞ മനസ്സോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. വലിയ ആവേശമാണ് കേരള കോൺഗ്രസ് എം ൻ്റെ സ്വാധീനമേഖലളിൽ ഇപ്പോൾ പ്രകടമാകുന്നത്. ഇത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2026 നിയമസഭ തിരഞ്ഞെടുപ്പിലും വലിയതോതിൽ എൽഡിഎഫിന് അനുകൂലമായ വോട്ടുകളായി മാറും.സർക്കാരിനെതിരെ തെളിവുകൾ ഇല്ലാതെ ആരോപണങ്ങൾ ഉന്നയിക്കുക എന്നതൊഴിച്ച് ജനങ്ങളെ അണിനിരത്തി ഒരു സമരവും സംഘടിപ്പിക്കാൻ യുഡിഎഫിനോ ബിജെപി മുന്നണിക്കോ ഇതേവരെ സാധിച്ചിട്ടില്ല.എൽഡിഎഫിന്റെ സ്വീകാര്യതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം കെ പി എസ് ഹാളിലെ കെഎം മാണി നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

      കോട്ടയം ജില്ലയിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലധികം കേരള കോൺഗ്രസ് എം ജനപ്രതിനിധികൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  വിജയിച്ചവരുമെന്ന് ജില്ലാ പ്രതിനിധി സമ്മേളനം വിലയിരുത്തി.പാർട്ടിക്ക് വിജയിക്കാൻ കഴിയുന്ന സീറ്റുകൾ സംബന്ധിച്ച് എൽഡിഎഫ് നേതൃത്വവുമായി വിശദമായ ചർച്ച നടത്തും.ഓരോ പഞ്ചായത്തിലും പാർട്ടിക്ക് മത്സരിക്കാൻ സാധിക്കുന്നു സീറ്റുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മണ്ഡലം പ്രസിഡണ്ട്മാർ ജില്ലാ നേതൃത്വത്തിന് കൈമാറി.

ഇതിൻ്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് നേതൃത്വവുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തും.ജില്ലാ പ്രസിഡൻ്റ്  പ്രൊഫ.ലോപ്പസ് മാത്യുവിൻ്റെ അധ്യക്ഷതയിൽ പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, എംഎൽഎമാരായ ജോബ് മൈക്കിൾ,സെബാസ്റ്റ്യൻ കുളത്തുങ്കൽ, സണ്ണി തെക്കേടം, വിജി. എം. തോമസ്,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ജോസ് ടോം,ഫിലിപ്പ് കുഴി കുളം,ജോർജുകുട്ടി ആഗസ്തി,ബേബി ഉഴുത്തുവാൽ,സഖറിയാസ്  കുതിരവേലി,ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ,പെണ്ണമ്മ തോമസ് പന്തലാനി,ജോസഫ് ചാമക്കാല, ഡിനു ചാക്കോ, ഡാനി തോമസ്, രാമചന്ദ്രൻ അള്ളുപുറം,ജോ കൈപ്പൻപ്ലാക്കൽ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ  എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles