മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.സി കേശവൻ നായർ അന്തരിച്ചു

കോട്ടയം: കഞ്ഞിക്കുഴി വാർത്താനഗറിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.സി കേശവൻ നായർ (93) നിര്യാതനായി . സംസ്കാരം ഇന്ന് ഡിസംബർ 13 ശനിയാഴ്ച വൈകിട്ട് നാലിന് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ . പരേതയായ ശാന്തകുമാരി ആണ് ഭാര്യ . മക്കൾ – എസ് ജ്യോതിശ്രീ ( അധ്യാപിക പരിപ്പ് ഹയർ സെക്കൻറി സ്കൂൾ ) പരേതയായ എസ് ജയശ്രീ’
കേരള ഭൂഷണം , കേരള കൗമുദി , മലയാളരാജ്യം, കേരള ജനത , ദീപീക , ജൻമഭൂമി എന്നീ പത്ര സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം പ്രസ് ക്ലബ്ബിൻ്റെ ആദ്യകാല സാരഥികളിൽ ഒരാളാണ്. തിരുനക്കരയിലെ ആദ്യ പ്രസ്സ് ക്ലബ്ബ് മന്ദിര നിർമ്മാണ കമ്മറ്റി കൺവീനർ ആയിരുന്നു. പത്രപ്രവർത്തക യൂണിയൻ ദേശീയ സമിതി ആദ്യമായും , പ്രസ്സ് ക്ലബ്ബിൻ്റെ ആജീവനാന്ത അംഗമായി പ്രവർത്തിച്ചിരുന്നു. കോട്ടയം കണിക്കുഴിയിൽ മാധ്യമ പ്രവർത്തകർക്കായി വാർത്താനഗർ എന്ന പേരിൽ പാർപ്പിട സമുച്ചയം നിർമ്മിക്കുവാൻ ശ്രമിച്ചതും ഇദ്ദേഹം ആണ്. കേരളത്തിലെ ആദ്യകാല പത്രപ്രവർത്തകൻ ആണ്.

Advertisements

Hot Topics

Related Articles