എംജി യുവജനോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു

ഫോട്ടോ : മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവം” ഇണൈമൈ ” യുടെ സംഘാടക സമിതി ഓഫീസ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

Advertisements

തിരുവല്ല: മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവം” ഇണൈമൈ ” യുടെ സംഘാടക സമിതി ഓഫീസ് വെള്ളിയാഴ്ച വൈകിട്ട് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കലയ്ക്കും സാഹിത്യത്തിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട്. മൽസരം മത്സരാർത്ഥികൾ തമ്മിലായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. മൽസരം രക്ഷാകർത്താക്കളുടേതോ വിധികർത്താക്കളുടേതോ ആകരുത്.
ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി പി എസ് അമൽ അധ്യക്ഷനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭാ ചെയർപേഴ്സൺ എസ് ലേഖാ മുഖ്യ പ്രഭാഷണം നടത്തി. തിരുവല്ല ഡിഇഒ മല്ലിക, ജനറൽ കൺവീനർ കെ എസ് അമൽ, മുൻസിപ്പൽ കൗൺസിലർമാരായ ജെനു മാത്യു, ഷീലാ വർഗീസ്, അഡ്വ.ആർ മനു, രമ്യാ സന്തോഷ്, വിവിധ സബ് കമ്മറ്റികളുടെ ചെയർമാൻമാരായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ബിനിൽകുമാർ, സി എൻ രാജേഷ്, ടി എ റെജികുമാർ, പ്രമോദ് ഇളമൺ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യുട്ടീവ് അംഗം ലയാ ജോണി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles