കോട്ടയം: എം.ജി സർവകലാശാല നാടകോത്സവം അനിശ്ചിതമായി വൈകുന്നു. വൈകിട്ട് ഏഴു മണിയ്ക്ക് ആരംഭിക്കുമെന്നു പ്രഖ്യാപിച്ച നാടകം രാത്രി വൈകിയും തുടങ്ങിയിട്ടില്ല. സംഘാടനത്തിലെ പാളിച്ചകൾക്ക് എതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. രണ്ട് മൂന്ന് തീയതികളിൽ എം.ജി സർവകലാശാലയിൽ നാടകോത്സവം നടക്കുമെന്നായിരുന്നു പ്രഖ്യാപനം ഉണ്ടായിരുന്നത്. എന്നാൽ, രാത്രി ഏറെ വൈകിയും ഇതുവരെയും നാടകം ആരംഭിക്കാൻ പോലും സംഘാടകർക്ക് സാധിച്ചിട്ടില്ല. വേദിയിൽ രാത്രി വൈകിയും നാടൻ പാട്ട് ആണ് നടന്നിരുന്നത്. ഇതിനിടെ കുട്ടികൾക്ക് ഒരുങ്ങാൻ ഗ്രീൻ റൂം പോലും നൽകിയില്ലെന്നും സംഘാടനത്തിൽ ഗുരുതരമായി വീഴ്ചയുണ്ടായതായും നാടക പ്രേമികളും നാടകം പരിശീലിപ്പിക്കുന്നവരും ആരോപിച്ചു. മണിക്കൂറുകളോളം മേക്കപ്പിട്ട് കാത്തിരുന്ന കുട്ടികളിൽ പലർക്കും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായി. ഏതായും പരാതിയുമായി കൂടുതൽ വിദ്യാർത്ഥികളും മാതാപിതാക്കളും പരിശീലനകരും എത്തിയതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
എംജി സർവകലാശാല നാടകോത്സവം അനിശ്ചിതമായി വൈകുന്നു; വിദ്യാർത്ഥികളും നാടകപ്രേമികളും ആശങ്കയിൽ ; പ്രതിഷേധം ശക്തം


