കോട്ടയം: എം.ജി. സർവകലാശാലയ്ക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഗവേഷണകേന്ദ്രങ്ങളിൽ റിസർച്ച് ചെയ്യുന്ന വിദ്യാർത്ഥികൾ ഇനിമുതൽ സർവകലാശാല ജൂണിയർ റിസേർച്ച് ഫെലോഷിപ്പിന് അപേക്ഷ നൽകേണ്ടതില്ലെന്നുള്ള രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെപിസിടിഎ) എം.ജി. സർവകലാശാല മേഖലകമ്മിറ്റി ആവശ്യപ്പെട്ടു. എം.ജി. സർവകലാശാലയ്ക്ക് കീഴിലുള്ള ഗവേഷണകേന്ദ്രങ്ങളിൽ ബഹുഭൂരിപക്ഷവും ഓട്ടോണമസ് (സ്വയംഭരണ) കോളജുകളിലാണ്. മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളോട് ഇത്തരം വിവേചനം കാണിക്കുന്നത് ശരിയല്ലെന്നും ഒരുതരത്തിലും നീതികരിക്കാവുന്നതല്ലെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളെ രണ്ട് തരത്തിൽ കാണുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിടിഎ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിക്കാത്ത പക്ഷം ഗവേഷണ വിദ്യാർത്ഥികളെക്കൂടി അണിനിരത്തി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ഗവേഷണവിദ്യാർത്ഥികളിൽ അർഹതയുള്ള മുഴുവൻ പേർക്കും യൂണിവേഴ്‌സിറ്റി ജൂണിയർ റിസർച്ച് ഫെലോഷിപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.ജി. മേഖലാ കമ്മിറ്റി പ്രസിഡന്റ് ഡോ.ജോബിൻ ജോസ് ചാമക്കാല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.റോണി ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. കെ. സിന്ധു, ഡോ. കെ.പി. സുനി, ഡോ.പ്രവീൺ സാകല്യ, മേഖല സെക്രട്ടറി ഡോ. എസ്. സെൽവൻ, മീഡിയ സെൽ കൺവീനർ ഡോ. നിബുലാൽ വെട്ടൂർ എന്നിവർ പ്രസംഗിച്ചു.
(കെപിസിടിഎ എം.ജി. യൂണിവേഴ്‌സിറ്റി മേഖലാകമ്മിറ്റി പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകൾ ഉൾപ്പെടുന്നതാണ്. ഈ ജില്ലകളിൽക്കൂടി വാർത്ത നൽകണം)
Dr. Nibulal Vettoor -9946301144.


