പാല്‍ വില ഒറ്റയടിക്ക് നാല് രൂപ വര്‍ധിപ്പിച്ച മില്‍മയുടെ നടപടി ജനദ്രോഹം: മഞ്ജുഷ മാവിലാടം

തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് മില്‍മ പാല്‍ വില ഒറ്റയടിക്ക് 4 രൂപ വര്‍ധിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനദ്രോഹപരവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ ശ്വാസം മുട്ടുന്ന സാഹചര്യത്തിലാണ് ഇടിത്തീ പോലെ മില്‍മയുടെ ഈ പുതിയ വിലവര്‍ധനവ് വന്നിരിക്കുന്നത്.

Advertisements

കുട്ടികളും പ്രായമായവരും അടങ്ങുന്ന സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ താളം തെറ്റിക്കുന്നതാണ് ഈ തീരുമാനം. പാലിന് വില കൂടുമ്പോള്‍ ചായ, കാപ്പി, മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും ഹോട്ടലുകളിലും ബേക്കറികളിലും വില വര്‍ധിക്കാന്‍ ഇത് കാരണമാകും. ഇത് വിപണിയില്‍ മൊത്തത്തിലുള്ള വിലക്കയറ്റത്തിന് വഴിതെളിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

. മില്‍മയുടെ ധൂര്‍ത്തും ഭരണപരമായ പരാജയങ്ങളും മറച്ചുവെക്കാന്‍ ജനങ്ങളെ പിഴിയുന്ന സമീപനമാണിത്. പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്ന ഈ ജനവിരുദ്ധ തീരുമാനം മില്‍മ അടിയന്തരമായി പിന്‍വലിക്കാന്‍ തയ്യാറാകണം. വില വർധന പിൻവലിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

Hot Topics

Related Articles