തിരുവനന്തപുരം:യുവതി തനിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ മുൻകൂർ ജാമ്യമ നേടാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.മുൻകൂർ ജാമ്യത്തിനുള്ള സാദ്ധ്യതകള്‍ തേടി കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകരുമായി രാഹുലുമായി ബന്ധപ്പെട്ടവർ ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്റെ സ്വഭാവവും പരിഗണിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് അതിജീവിത പരാതി നല്‍കിയത്. വാട്സാപ്പ് ചാറ്റ്, ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറി.പരാതി ഡിജിപിക്ക് കൈമാറി. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകുന്നതിനിടെയാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്ന സമയത്ത് പൊലീസ് കേസെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ആരും മൊഴി നല്‍കാതായതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.അതേസമയം പരാതിക്ക് പിന്നാലെ പ്രതികരണവുമായി രാഹുല്‍ എത്തിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോദ്ധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോദ്ധ്യപ്പെടുത്തുമെന്നും സത്യം ജയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.


