ഇടുക്കി: വീണ്ടും വിശ്വാസികളെയും അയ്യപ്പനെയും അവഹേളിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി. ‘അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ല, പ്രസവിച്ചതാണെന്നും’ ശബരിമലയില്‍ സ്ത്രീയെ എന്തിന് നിരോധിക്കണമെന്നും എം എം മണി പറയുന്നു.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പരാമർശം. യുവതീ പ്രവേശന വിഷയത്തില്‍ സർക്കാരിന്റെ നിലപാട് മാറ്റത്തിനിടെയാണ് എം. എം മണിയുടെ അറപ്പ് ഉള്ളവാക്കുന്ന വാക്കുകള്‍.
എം. എം മണിയും മുതിർന്ന സിപിഎം നേതാക്കളും ഇതാദ്യമായല്ല ഹൈന്ദവ ആരാധന മൂർത്തികളെ അവഹേളിക്കുന്നത്. നേരത്തെയും വിശ്വസികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിപ്രവേശനത്തിനെതിരെ നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത അമ്മമാരെ പോലും ഇവർ അവഹേളിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തങ്ങള്‍ ഭക്തർക്കൊപ്പമാണ് എന്ന തരത്തിലുളള പ്രചാരണം സിപിഎം നടത്തുന്നുണ്ട്. മറുപുറത്ത് സ്വർണക്കൊള്ള പോലുള്ള വിഷയങ്ങളില്‍ മന്ത്രിമാരെ സംരക്ഷിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുമുണ്ട്. അതിനിടെയാണ് മുൻ മന്ത്രിയും ഉന്നത സിപിഎം നേതാവുമായ മണിയുടെ വിവാദ പരാമർശം.

