റമദാനിലെ ഏറ്റവും പുണ്യമേറിയ ലൈലത്തുൽ ഖദ്ർ ഇന്ന് : താഴത്തങ്ങാടി ജുമാ മസ്ജിദിൽ ഇഅ്തികാഫ് ,തസ്ബീഹ് നമസ്കാരം ഇന്ന് വൈകിട്ട്

കോട്ടയം : ആയിരം മാസങ്ങളുടെ നിറമുള്ള രാവ് ,റമദാനിലെ ഏറ്റവും പുണ്യമേറിയ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന 27ാംരാവായ ഇന്ന് തറാവീഹ് നമസ്കാരനന്തരം താത്തങ്ങാടി ജുമാ മസ്ജിദിൽ ചീഫ് ഇമാം ഉസ്താദ് ഷെഫീഖ് ഫാളിൽ മന്നാനിയുടെ നേതൃത്വത്തിൽ ഇഅ്തികാഫ് ,തസ്ബീഹ് നമസ്കാരം, പ്രഭാഷണം,ഖത്മുൽ ഖുർആൻ, തൗബ, തുടങ്ങി ദുആ മജ്ലിസുകൾ നടത്തപ്പെടുന്നു.ശ്രേഷ്ഠമായ ഈ രാവിൻ്റെ പുണ്യം നേടാൻ എത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ ഇട അത്താഴം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

Advertisements

Hot Topics

Related Articles