പക്ഷി വനം പദ്ധതി ജൂൺ അഞ്ചിന് സി എം എസ് കോളജിൽ ഉദ്ഘാടനം ചെയ്യും

കോട്ടയം : എംജി യൂണിവേഴ്സിറ്റി എൻഎസ്എസും ജയരാജ് ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന പക്ഷി വനം പദ്ധതിയുടെ യൂണിവേഴ്സിറ്റി തല ഉദ്ഘാടനം ജൂൺ അഞ്ചിന് 10. 30 ന് കോട്ടയം സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും പ്രശസ്‌ത പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ സി. റ്റി അരവിന്ദ കുമാർ, മഹാത്മാഗാന്ധി സർവ്വകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസ്, ജയരാജ് ഫൗണ്ടേഷൻ ചെയർമാനും ചലച്ചിത്ര സംവിധായകനുമായ ജയരാജ്, സി എം എസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഞ്ജു ശോശൻ ജോർജ് തുടങ്ങിയവർ പങ്കെടുക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതാണ്. ഡോ. സി. റ്റി. അരവിന്ദകുമാർ മുഖ്യാതിഥിയായിരിക്കും.

Advertisements

Hot Topics

Related Articles