മുണ്ടക്കയത്ത് നാശം വിതച്ച് ശക്തമായ കാറ്റ്; നാല് വീടുകളുടെ മേൽക്കൂര തകർന്നു

മുണ്ടക്കയം: വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വീശിയടിച്ച ശക്തമായ കാറ്റിൽ പരക്കെ നാശം. മരങ്ങളും കൊമ്പുകളും വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. കൃഷി നാശവും വ്യാപകമാണ്. മുണ്ടക്കയം വണ്ടൻപതാൽ 10 സെൻ്റ് മേഖലയിൽ 4 വീടുകളുടെ ഷീറ്റ് തകർന്നു വീണു.

കാറ്റിൽ അടുക്കള ഭാഗത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു പലവീടുകളുടെയും മേൽക്കൂര പറന്ന് പോയിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സമയമെടുക്കും.

Hot Topics

Related Articles