തിരുവനന്തപുരം: ആദ്യകേസിൽ ഹൈക്കോടതി അറസ്‌റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.ബെംഗളൂരുവിൽ നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസിൽ സെഷൻസ് കോടതിയിൽ രാഹുൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. ഹർജി ഇന്ന് തന്നെ പരിഗണിക്കും.പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്.
Advertisements
ആദ്യകേസിൽ അറസ്‌റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസിൽ കുടുക്കാനുള്ള നീക്കങ്ങൾ പൊലീസ് നടത്തുമ്പോഴാണ് രാഹുൽ ജാമ്യഹർജി നൽകിയിരിക്കുന്നത്.


