ആരോഗ്യമേഖലയ്ക്ക് പുതിയ നേട്ടം;സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം :സംസ്ഥാനത്തെ മൂന്ന് ആരോഗ്യസ്ഥാപനങ്ങൾക്കും കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യമേഖലയ്ക്ക് ഇത് വലിയ നേട്ടമാണെന്നും മന്ത്രി പ്രതികരിച്ചു.തൃശൂർ ജനറൽ ആശുപത്രി, വയനാട് അപ്പാട് ജനകീയ ആരോഗ്യകേന്ദ്രം, കണ്ണൂർ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.തൃശൂർ ജനറൽ ആശുപത്രിക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS) അംഗീകാരം 94.27 ശതമാന മാർക്കോടെയാണ് ലഭിച്ചത്. വയനാട് അപ്പാട് ജനകീയ ആരോഗ്യകേന്ദ്രം 90.24 ശതമാനം മാർക്കോടെയും കണ്ണൂർ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം 90.80 ശതമാനം മാർക്കോടെയും അംഗീകാരം നേടി.ഇതോടെ സംസ്ഥാനത്തെ ആകെ 277 ആരോഗ്യകേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

Advertisements

തൃശൂർ ജനറൽ ആശുപത്രിക്ക് എൻ.ക്യു.എ.എസ്. അംഗീകാരത്തിന് പുറമെ മുസ്‌കാൻ, ലക്ഷ്യ സർട്ടിഫിക്കേഷൻ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. മുസ്‌കാൻ സർട്ടിഫിക്കേഷനിൽ ആശുപത്രിക്ക് 93.23 ശതമാനവും ലക്ഷ്യ സർട്ടിഫിക്കേഷൻ പ്രകാരം ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്ററിന് 94.32 ശതമാനവും ലേബർ റൂമിന് 90.56 ശതമാനവുമാണ് മാർക്ക് ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തെ ആകെ അംഗീകാരങ്ങൾ

എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ച 277 സ്ഥാപനങ്ങളിൽ ഒൻപത് ജില്ലാ ആശുപത്രികൾ, എട്ട് താലൂക്കാശുപത്രികൾ, 14 സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, 47 നഗര കുടുംബാരോഗ്യകേന്ദ്രങ്ങൾ, 169 കുടുംബാരോഗ്യകേന്ദ്രങ്ങൾ, 30 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.സംസ്ഥാനത്ത് ഇതുവരെ 17 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. ഇതിൽ മൂന്ന് മെഡിക്കൽ കോളേജുകൾ, 10 ജില്ലാ ആശുപത്രികൾ, നാല് താലൂക്കാശുപത്രികൾ എന്നിവയാണ് ഉൾപ്പെടുന്നത്.അതേസമയം, ആകെ ഏഴ് ആരോഗ്യസ്ഥാപനങ്ങൾക്കാണ് ഇതുവരെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇതിൽ രണ്ട് മെഡിക്കൽ കോളേജുകളും അഞ്ച് ജില്ലാ ആശുപത്രികളും ഉൾപ്പെടുന്നു.

Hot Topics

Related Articles