നെന്മാറ സജിത കൊലക്കേസ്:ചെന്താമര കുറ്റക്കാരനെന്ന് കോടതി;ശിക്ഷാവിധി 16ന് പ്രഖ്യാപിക്കും

പാലക്കാട്:പാലക്കാട് നെന്മാറ തിരുത്തം പാടത്ത് സജിതയെ(35)വെട്ടി കൊലപ്പെടുത്തിയ കേസിൽ ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമര കുറ്റക്കാരൻ എന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി.പ്രതിയുടെ ശിക്ഷാവിധി 2025 ഓഗസ്റ്റ് 16-ന് പ്രഖ്യാപിക്കും.വൈരാഗ്യത്തെത്തുടർന്നാണ് കൊലപാതകം നടന്നതെന്നു കോടതി കണ്ടെത്തി. കേസിൽ 68 സാക്ഷികളാണ് ഹാജരായത്. ഇവരിൽ ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മക്കൾ ഉൾപ്പെടെ 44 പേരേ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു.ചാർജ് ഷീറ്റ് 2020-ൽ സമർപ്പിച്ചതിനുശേഷം, ലാബ് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ചതോടെ 2025 ഓഗസ്റ്റ് 4-ന് സാക്ഷിവിസ്താരം ആരംഭിച്ചു. വിചാരണ സമയത്തും പ്രതി കോടതിയിൽ ഭീഷണി മുഴക്കിയിരുന്നു.സജിത വധക്കേസിൽ അറസ്റ്റിലായിരുന്ന ചെന്താമര, ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം 2025 ജനുവരി 27-ന് സജിതയുടെ ഭർത്താവ് സുധാകരൻ (55)യും അമ്മ ലക്ഷ്മി (75)യെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ ചെന്താമര റിമാൻഡിൽ ആണ്.സജിത വധക്കേസിൽ പ്രോസിക്യൂസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം ജെ വിജയകുമാറാണ് ഹാജരായത്.

Advertisements

Hot Topics

Related Articles