കോട്ടയം : കോട്ടയം റെയിൽവേ ആർഎംഎസിന് സമീപം നിയന്ത്രണ നഷ്ടമായ ലോറി മതിലിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്. ആർഎംഎസിൽ സാധനങ്ങൾ ഇറക്കാൻ വന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടത്. ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായി പറയുന്നത്. നിയന്ത്രണം നഷ്ടമായ ലോറി ആർഎംഎസിന് സമീപത്തായുള്ള മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്തായി പാർക്ക് ചെയ്തിരുന്ന ജീവനക്കാരുടെ മൂന്നോളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മറ്റാളുകളൊന്നും സംഭവസ്ഥലത്ത് ഉണ്ടാവാതിരുന്നത് കാരണം വൻ ദുരന്തമാണ് ഒഴിവായത്.
Advertisements


