കോട്ടയം:കോട്ടയം ജില്ലാ ആശുപത്രിയിൽ കിഫ്‌ബി ഫണ്ടിൽ 219 കോടി രൂപ ചെലവിൽ നിർമിക്കുന്ന പത്തുനില കെട്ടിടത്തിന്റെ നിർമാണം തടസപ്പെടുത്തിയെന്നാരോപിച്ച് കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്.മണ്ണുനീക്കവുമായി ബന്ധപ്പെട്ട വിവാദമാണ് പദ്ധതിക്ക് തടസമായത്. എംഎൽഎക്കെതിരെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രിയ്ക്ക് മുന്നിൽ സംഘടിപ്പിച്ച സമരം ജനകീയ പ്രതിഷേധമായി.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ സമരം ഉദ്‌ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സന്തോഷ് കേശവനാഥ് അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം.കെ. പ്രഭാകരൻ, സിപിഐഎം ഏരിയ സെക്രട്ടറി ബി.ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം സി.എൻ. സത്യനേശൻ, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, എൽഡിഎഫ് നേതാക്കളായ പി.ജെ. വർഗീസ്, എബി. കുന്നേപ്പറമ്പിൽ, എൻ.എൻ. വിനോദ്, ജോജി കുറുത്തിയാടൻ, പി.കെ. ആനന്ദകുട്ടൻ, പോൾസൺ പീറ്റർ, സാബു മുരിക്കവേലി, ബാബു കപ്പക്കാല, കെ.ആർ. മനോജ് കുമാർ, ഹാഷീം ചേരിക്കൽ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാരിന്റെ ചുമതലപ്രകാരമാണ് നിർമാണം ഏറ്റെടുത്തത്. മണ്ണുനീക്കം സ്വന്തം ചെലവിൽ നടത്താൻ കരാറിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, 2023 സെപ്റ്റംബർ 19-ന് നടന്ന വികസന സമിതി യോഗത്തിൽ എംഎൽഎ മണ്ണ് പുറത്തുകൊണ്ടുപോകുന്നത് തടഞ്ഞു. തുടർന്ന് നടന്ന യോഗങ്ങളിലും എംഎൽഎയുടെ എതിർപ്പ് തുടരുകയായിരുന്നു.മണ്ണ് കോട്ടയത്തുതന്നെ നിക്ഷേപിക്കണമെന്ന ആവശ്യം എംഎൽഎ ഉറച്ചുപിടിച്ചതോടെ നാമമാത്രമായ മണ്ണുനീക്കം മാത്രമേ നടത്താനായുള്ളൂ. അവസാനം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ അയ്മനം പഞ്ചായത്ത് മുഖേന ഭാഗികമായ മണ്ണുനീക്കം നടത്തി.ആ മണ്ണ് നെഹ്‌റു സ്റ്റേഡിയം ഉയർത്താൻ ഉപയോഗിക്കുമെന്ന ഉറപ്പ് എംഎൽഎ നൽകിയിരുന്നെങ്കിലും, പിന്നീട് ആ പദ്ധതി ജലരേഖയായി മാത്രമേ ബാക്കിയായുള്ളൂ.


