പ്രവാസികളുമായി മുഖാമുഖം:മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍; ഒന്നര മാസത്തിനിടെ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ ഒന്നുവരെ നീളും. ഒന്നര മാസത്തിനിടയില്‍ ആകെ ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം.ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് അനുമതി ലഭിച്ചപ്പോള്‍ സൗദി സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.മുഖ്യമന്ത്രി ഒക്ടോബര്‍ 14നു രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ബഹ്‌റൈനിലേക്കു പുറപ്പെടും. ഒക്ടോബര്‍ 16നു വൈകിട്ട് 5 മണിക്ക് പ്രവാസി മലയാളി സമ്മേളനത്തില്‍ പങ്കെടുക്കും.ബഹ്‌റൈനില്‍നിന്നു റോഡ് മാര്‍ഗം സൗദിയിലേക്കു പോകാനാണ് പ്രാരംഭ പദ്ധതി. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണ് പരിപാടികള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയെ ആശ്രയിച്ചിരിക്കും ഈ യാത്ര. അനുമതി ലഭിച്ചില്ലെങ്കില്‍ 16നുതന്നെ ബഹ്‌റൈനില്‍നിന്ന് മടങ്ങും.

Advertisements

സൗദി സന്ദര്‍ശനം സാധ്യമായാല്‍ 19ന് കൊച്ചിയിലേക്കു മടങ്ങും.വീണ്ടും 22ന് രാത്രി തിരുവനന്തപുരത്തുനിന്ന് ഒമാനിലെ മസ്‌ക്കറ്റിലേക്കാണ് പുറപ്പെടുന്നത്. 24ന് അവിടെ പൊതുപരിപാടിയും 25ന് സലാലയില്‍ നടക്കുന്ന സമ്മേളനവും മുഖ്യാതിഥിയായി മുഖ്യമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് 26ന് കൊച്ചിയിലേക്ക് മടങ്ങും.28ന് രാത്രി കൊച്ചിയില്‍നിന്ന് ഖത്തറിലേക്കുള്ള യാത്രയാണു അടുത്ത ഘട്ടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

30ന് വൈകിട്ട് 5 മണിക്ക് ദോഹയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. അതേ രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.നവംബര്‍ 5നാണ് മുഖ്യമന്ത്രിയുടെ അടുത്ത ഗള്‍ഫ് യാത്ര. നവംബര്‍ 7ന് വൈകിട്ട് 5 മണിക്ക് കുവൈത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. അവിടെനിന്ന് അബുദാബിയിലേക്കു പോകും.നവംബര്‍ 8ന് അബുദാബിയില്‍ പൊതുപരിപാടിയിലേക്കുള്ള പങ്കാളിത്തത്തിനുശേഷം 10നോ 11നോ തിരികെ എത്തും. നവംബര്‍ 30ന് വീണ്ടും ദുബൈയിലെത്തുന്ന മുഖ്യമന്ത്രി ഡിസംബര്‍ ഒന്നിന് മലയാളി സമ്മേളനത്തില്‍ പങ്കെടുക്കും.

Hot Topics

Related Articles