പാലക്കാട്:ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കെ.എസ്.ആര്.ടി.സി. കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.ലക്കിടി പേരൂര്‍ സ്വദേശി പ്രദീപ് (39) നെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ബസിലായിരുന്നു വെള്ളിയാഴ്ച രാത്രി സംഭവം. കോയമ്പത്തൂരിൽ പഠിക്കുന്ന 19 കാരിയായ ഗുരുവായൂര്‍ സ്വദേശിനി സുഹൃത്തിനൊപ്പം പാലക്കാട് ബസില്‍ കയറിയിരുന്നു. യാത്രയ്ക്കിടെ കണ്ടക്ടര്‍ പലതവണ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. കണ്ടക്ടര്‍ സീറ്റിനോട് ചേര്‍ന്ന സീറ്റിലായിരുന്നു പെണ്‍കുട്ടി ഇരുന്നത്.സംഭവം സഹിക്കാനാവാതെ വിദ്യാര്‍ഥിനി സംസ്ഥാന പോലീസിന്റെ ടോള്‍ഫ്രീ നമ്പരിലേക്കാണ് വിളിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി സമീപം പൊലീസ് ബസ് തടഞ്ഞ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

