തിരുവനന്തപുരം:ജയിലിനുള്ളില്‍ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂജപ്പുര സെൻട്രല്‍ ജയിലിലാണ് സംഭവം.ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയില്‍ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാള്‍ ജീവനൊടുക്കിയത്. ജയില്‍ കോമ്ബൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്. ഇയാള്‍ ആലപ്പുഴ സ്വദേശിയാണ്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Advertisements


