ശബരിമല സ്വർണക്കൊള്ള;ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണക്കവര്‍ച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നിലപാട് അറിയിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ജസ്റ്റീസ് കെ. ബാബു അറസ്റ്റ് വിലക്ക് തുടരാൻ നിർദ്ദേശിച്ചു.ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി ചെമ്പാക്കിയ സംഭവത്തിൽ ജയശ്രീ നാലാം പ്രതിയാണ്. ഇതുസംബന്ധിച്ച് സർക്കാർ നിലപാട് തേടിയിരുന്ന കോടതി, ഇന്ന് വീണ്ടും കേസ് പരിഗണിക്കുമ്പോഴാണ് എസ്‌ഐടി നിലപാട് അറിയിക്കാനുണ്ടെന്ന് ശ്രദ്ധയിൽപ്പെടുത്തിയത്.

Advertisements

മുന്‍പ് പത്തനംതിട്ട സെഷൻസ് കോടതി ജയശ്രീയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മിനിററുകൾ തിരുത്തി ഒന്നാം പ്രതിയുമായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറാൻ സഹായിച്ചതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ശിൽപ്പങ്ങളിൽ ഉപയോഗിച്ചിരുന്ന പാളികൾ പ്രതിക്ക് കൈമാറുന്നതിന് ജയശ്രീ ഒത്താശ ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാരീരിക അസ്വാസ്ഥ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ബോർഡിന്റെ തീരുമാനം ഉത്തരവായി പുറപ്പെടുവിച്ചതേ ഉള്ളൂ, അന്യായമായ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നതാണ് ജയശ്രീയുടെ വാദം.2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ദേവസ്വം ബോർഡ് സെക്രട്ടറിയായി പ്രവർത്തിച്ച ജയശ്രീ, തുടർന്ന് 2020 മേയ് വരെ തിരുവാഭരണം കമ്മിഷണറായും സേവനമനുഷ്ഠിച്ചിരുന്നു.

Hot Topics

Related Articles