നിയന്ത്രണം നഷ്ടപ്പെട്ടത് കേന്ദ്രസർക്കാരിന്റെ വീഴ്ച; ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ന്യൂഡൽഹി: വിമാന റദ്ദാക്കലുകളും നിരക്ക് വർധനയും ഉൾപ്പെടെ രാജ്യത്ത് കടുത്ത വിവാദങ്ങളുണ്ടാക്കിയ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതാണ് പ്രതിസന്ധി വഷളാകാൻ പ്രധാന കാരണം എന്ന് കോടതി നിരീക്ഷിച്ചു.ഉയർന്ന നിരക്കിലും സർവീസ് വെട്ടിക്കുറയ്ക്കലിലും യാത്രക്കാർക്ക് അസൗകര്യവും സാമ്പത്തികനഷ്ടവും നേരിടേണ്ടി വന്നതിൽ കോടതി ആശങ്കയും രേഖപ്പെടുത്തി.

Advertisements

വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ഇൻഡിഗോയും വ്യോമയാന മന്ത്രാലയവും ഡി.ജീ.സി.എയും അടിയന്തിരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു.“പ്രതിസന്ധി ഉണ്ടായാൽ മറ്റുള്ള വിമാന കമ്പനികൾക്ക് എങ്ങനെ നേട്ടമാകുന്നു? ടിക്കറ്റ് നിരക്ക് 35,000–40,000 രൂപ വരെ ഉയരുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണം. ഇതു തന്നെ യാത്രക്കാരന് വലിയ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്,” ഹൈക്കോടതി ചോദ്യം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈലറ്റുമാർക്ക് നിർദേശിച്ച വിശ്രമസമയത്തോടനുബന്ധിച്ച് ഡിജിസിഎ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ കർശനമാക്കിയത് ഇൻഡിഗോയുടെ പ്രവർത്തനം പ്രതികൂലമായി ബാധിച്ചുവെന്നതാണ് കമ്പനി ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം. പൈലറ്റുമാരുടെ കുറവും ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണ പ്രശ്നങ്ങളും സാങ്കേതിക തടസ്സങ്ങളും ചേർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ മാത്രം 4,600-ലേറെ സർവീസുകൾ ഇതുവരെ റദ്ദാക്കിയിരിക്കുകയാണ്.

നവംബർ 1 മുതലാണ് ഇൻഡിഗോ വിശ്രമ–ഡ്യൂട്ടി സംബന്ധിയായ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയത്. കമ്പനിയുടെ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം മൂന്ന് ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Hot Topics

Related Articles