മോഹൻലാലിന്റെ ആനക്കൊമ്പ് ഉടമസ്ഥതയ്ക്ക് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കി;സർക്കാർ പുതിയ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതിനെ നിയമവിധേയമാക്കിയ സർക്കാർ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. 2015 ഡിസംബർ 16നും 2016 ഫെബ്രുവരി 17നും പുറത്തിറക്കിയ ഉത്തരവുകൾ അസാധുവാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.2011 ഓഗസ്റ്റ് മാസത്തിലാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ എറണാകുളം തേവരയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്.

Advertisements

കേസ് പിന്നീട് വനംവകുപ്പിന് കൈമാറിയതോടെയാണ് ഉടമസ്ഥത സംബന്ധിച്ച തർക്കം ഉയർന്നത്.സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിയമപരമായ വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. 2016 ജനുവരി 16നും ഏപ്രിൽ 6നും പുറത്തിറക്കിയ ഉടമസ്ഥതാ സർട്ടിഫിക്കറ്റുകളും കോടതി റദ്ദാക്കി.എന്നിരുന്നാലും, വന്യജീവി സംരക്ഷണ നിയമം, 1972-ലെ 44-ാം വകുപ്പ് അനുസരിച്ച് വന്യജീവികളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ സർക്കാർ പുതിയ വിജ്ഞാപനം ഇറക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.ഇതുസംബന്ധിച്ച കേസ് ഇപ്പോൾ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു, കൊച്ചി സ്വദേശി എ.എ. പൗലോസ് എന്നിവരാണ് ഹർജിക്കാർ

Hot Topics

Related Articles