മാലദ്വീപില്‍ നിന്നും സ്വദേശത്തേക്ക് പണം അയക്കാൻ ഇനി എളുപ്പം; നിബന്ധനകളില്‍ ഇളവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കുമ്പോൾ നേരിട്ടുവരുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നടപടി ആരംഭിച്ചു.ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹകരണത്തോടെ നടത്തിയ ചർച്ചകൾക്ക് പിന്നാലെ, മാലദ്വീപ് മോണിറ്ററി അതോറിറ്റി (എംഎംഎ) പ്രതിമാസ പണ കൈമാറ്റപരിധി 10 ലക്ഷം യുഎസ് ഡോളറായി ഉയർത്തിയതായി എസ്ബിഐയുടെ ഇന്റർനാഷണൽ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടർ റാം മോഹൻ റാവു അമ്റ ഡോ. ജോൺ ബ്രിട്ടാസ് എം.പിയെ അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Advertisements

ഇതോടെ കഴിഞ്ഞ മാസം 25 മുതൽ ഡോളർ നിക്ഷേപം 400ൽ നിന്ന് 150 ആയി കുറച്ചതിനെ തുടർന്ന് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മാലദ്വീപിലെ മോശം സാമ്പത്തിക സാഹചര്യം മൂലം ഡോളർ ലഭ്യത കുറഞ്ഞതിനെ തുടർന്നാണ് എംഎംഎ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.പുതിയ ഇളവുകളോടെ പൊതുമേഖലാ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കാൻ കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാലദ്വീപിലെ അവധി ദിവസങ്ങൾ കഴിഞ്ഞതോടെ ഈ പുതുക്കിയ നടപടിക്രമങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്നും എസ്ബിഐ അറിയിച്ചു.വിദേശനാണ്യ നില മെച്ചപ്പെട്ടാലുടൻ പണ കൈമാറ്റത്തിനുള്ള നിയന്ത്രണങ്ങൾ പൂർണമായും നീക്കം ചെയ്യുമെന്നും, മാലദ്വീപിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ പിന്തുണയ്ക്കാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്നും മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കി.

Hot Topics

Related Articles