സിംഗപ്പൂരിൽ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; നഴ്സിന് ശിക്ഷ വിധിച്ച് കോടതി

സിംഗപ്പൂർ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശനെ കാണാനെത്തിയ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരനായ നഴ്സിന് സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചു. 34 കാരനായ നഴ്സ് കഴിഞ്ഞ ജൂൺ 18ന് നോർത്ത് ബ്രിഡ്ജ് റോഡിലെ ഒരു ആശുപത്രിയിലാണ് യുവാവിനെ പീഡിപ്പിച്ചത്.ആശുപത്രിയിലെത്തി മുത്തശ്ശനെ കാണാനായി വന്ന യുവാവിനെ ‘അണുവിമുക്തമാക്കണം’ എന്ന് പറഞ്ഞ് നഴ്സിംഗ് മുറിയിലേക്ക് കൊണ്ടുപോയതാണ് സംഭവം.

Advertisements

നഴ്സിംഗ് റൂമിനോടനുബന്ധിച്ചുള്ള ശുചിമുറിയിൽ കൈകൾ കഴുകുന്നതിനിടെ പിന്നിൽ നിന്നെത്തി നഴ്സ് യുവാവിനെ ആക്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ബലമായി പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിന് പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിചാരണക്കിടെ ഇരയായ യുവാവ് കോടതിയിൽ പ്രതിയെ തിരിച്ചറിഞ്ഞു. തെളിവുകൾ പരിഗണിച്ച കോടതി നഴ്സിന് രണ്ട് മാസം തടവും ചൂരലുകൊണ്ട് രണ്ട് പ്രഹരവും ശിക്ഷയായി വിധിച്ചു.കേസിൽ ശിക്ഷ വിധിച്ചതിനെത്തുടർന്ന് നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

Hot Topics

Related Articles