അങ്കമാലി :പ്രമേഹരോഗികൾക്കായി സമഗ്രമായ നേത്രപരിചരണ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ആരംഭിച്ചു. ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് നിർവഹിച്ചു.പ്രമേഹവുമായി ബന്ധപ്പെട്ട കാഴ്ചക്കുറവും അന്ധതയും തടയുന്നതാണ് പുതിയ ക്ലിനിക്കിന്റെ ലക്ഷ്യം. രോഗികൾക്ക് ഏറ്റവും പുതിയ രോഗനിർണയവും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പ്രമേഹരോഗികൾക്ക് സൗജന്യ നേത്രപരിശോധനയും പ്രാരംഭ റെറ്റിനോപ്പതി ലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള വിദഗ്ധോപദേശവും ലഭ്യമാക്കി.
‘ഒരു വ്യക്തിയുടെ കണ്ണിന്റെ ആരോഗ്യം അവരുടെ ജീവിത നിലവാരത്തിന് നിർണ്ണായകമാണ്. ഓരോ പ്രമേഹരോഗിക്കും മികച്ച നേത്രസംരക്ഷണം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിന്റെ ഭാഗമാണ് ഈ ഉദ്യമമെന്ന് അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പുതിയ ക്ലിനിക്കിന്റെ ഭാഗമായി നവംബർ 14, 2025 വരെ പ്രയോജനപ്പെടുത്താവുന്ന പ്രത്യേക ചികിത്സാ പാക്കേജുകളും ആശുപത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാക്കേജിൽ കൺസൾട്ടേഷൻ, റിഫ്രാക്ഷൻ, ഫണ്ടസ് എക്സാമിനേഷൻ, ഒ.സി.ടി (Optical Coherence Tomography) തുടങ്ങിയ പരിശോധനകളിൽ 50% വരെ ഇളവുകൾ ലഭ്യമാകും. കൂടാതെ പി.ആർ.പി ലേസർ, ഇൻട്രോവിട്രിയൽ ഇഞ്ചക്ഷൻ തുടങ്ങിയ ചികിത്സകൾക്കും പ്രത്യേക ഓഫറുകൾ ലഭ്യമാണ്.


