പത്തനംതിട്ട:കോന്നിയില്‍ ജമാഅത്ത് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്പിച്ച് യുവാവ്. വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം.സംഭവത്തില്‍ വെള്ളപ്പാറ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജമാഅത്ത് സെക്രട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. ഇയാള്‍ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടില്‍ കിടന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസം കല്ലുകൊണ്ട് ഉരച്ച് കേടുപാട് വരുത്തിയിരുന്നു.തുടർന്ന് ജമാഅത്ത് സെക്രട്ടറി സംഭവത്തില്‍ പൊലീസില്‍ പരാതി നല്കി. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം. അക്രമി ഇടക്കിടക്ക് ആളുകളെ ഉപദ്രവിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
ജമാഅത്ത് സെക്രട്ടറിയെ നിലവില്‍ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുമായാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്.


