ഓരോ കടി 32 തവണ ചവയ്ക്കുക”- ജാൻവി കപൂറിന്റെ ഭക്ഷണ ശീലത്തിന്റെ പിന്നിലെ ശാസ്ത്രം

ന്യൂസ്‌ ഡെസ്ക് :ജിമ്മോ കഠിനമായ വ്യായാമമോ ആവശ്യമില്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ ജാൻവി കപൂറിന്റെ ഒരു ശീലം മതിയെന്ന് വിദഗ്ധർ പറയുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പാൽ മാണിക്കമാണ് ഈ ആശയം മുന്നോട്ടുവയ്ക്കുന്നത്.സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പം അഭിനയിച്ച ഒരു ചിത്രത്തിന്റെ പ്രമോഷനിടെ ജാൻവി കപൂർ റോഡരികിൽ ലഘുഭക്ഷണം ആസ്വദിക്കുന്ന വീഡിയോയാണ് ഇതിനു കാരണമായത്.

Advertisements

വളരെ ചെറിയ അളവിൽയുമാത്രം അവർ ഭക്ഷണം കഴിച്ചതായി വീഡിയോയിൽ കാണാം. പതുക്കെ ശ്രദ്ധയോടെ ചവയ്ക്കുന്നത് എങ്ങനെ വിശപ്പിനെ നിയന്ത്രിക്കുകയും അമിതഭക്ഷണം ഒഴിവാക്കുകയും ചെയ്യുമെന്നതിനെക്കുറിച്ച് ഡോ. മാണിക്കം വിശദീകരിച്ചു.അദ്ദേഹം “ഓരോ കടിയും 32 തവണ ചവയ്ക്കുക” എന്ന് നിർദേശിക്കുന്നു. 32 പല്ലുകളുള്ളതുകൊണ്ടാണ് ആ സംഖ്യയെന്നാണ് വിശദീകരണം. പതുക്കെ ഭക്ഷണം കഴിക്കുമ്പോൾ വാഗസ് നാഡി വഴി കുടലും തലച്ചോറും ഒരുമിച്ച് പ്രവർത്തിച്ചു “വയറു നിറഞ്ഞിരിക്കുന്നു” എന്ന സന്ദേശം അയക്കുന്നുവെന്നാണ് ഡോക്ടർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിലൂടെ ദഹനം മെച്ചപ്പെടുകയും അമിതഭക്ഷണം കുറയുകയും ചെയ്യുന്നു.ശ്രദ്ധയോടെ ചവയ്ക്കുന്നത് ഹോർമോണുകളെയും സ്വാധീനിക്കുന്നു. ലെപ്റ്റിൻ പോലുള്ള സംതൃപ്തി ഹോർമോണുകൾ വർധിക്കുകയും ഗ്രെലിൻ പോലുള്ള വിശപ്പ് ഹോർമോണുകൾ കുറയുകയും ചെയ്യുന്നു. ഇതിലൂടെ ആസക്തിയും ഭക്ഷണത്തിന്റെ അളവും സ്വയം നിയന്ത്രിക്കപ്പെടും.എന്നാൽ ഓരോ കടിയും 32 തവണ ചവയ്ക്കുക പ്രായോഗികമല്ലെന്ന് ഡോ. മാണിക്കം പറയുന്നു. അതിനാൽ അദ്ദേഹം 15-15-15 നിയമം മുന്നോട്ടുവയ്ക്കുന്നു — ഒരു കടി എടുക്കുക, 15 സെക്കൻഡ് ചവയ്ക്കുക, അടുത്ത കടി എടുക്കുന്നതിന് മുമ്പ് 15 സെക്കൻഡ് ഇടവേള പാലിക്കുക, ആകെ 15 മിനിറ്റ് സമയം കുറഞ്ഞത് ഭക്ഷണത്തിനു മാറ്റിവയ്ക്കുക. “ഒരു ദിവസത്തിൽ ഒരു ഭക്ഷണം ഇങ്ങനെ ആരംഭിച്ചാൽ മതി. ഭക്ഷണസമയം മൊബൈൽ ഫോൺ മാറ്റിവയ്ക്കുകയും, ശ്രദ്ധയോടെ ഭക്ഷണം കഴിക്കുകയും ചെയ്യുക,” എന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്.

Hot Topics

Related Articles