വയനാട് ഉരുൾപൊട്ടൽ:ദാനധർമ്മമല്ല ആവശ്യം,നീതി മതി;ദുരന്തബാധിതർക്കെതിരായ വായ്പാ നിലപാടിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പാ തിരിച്ചടവ് നടപടികളിൽ തല്‍ക്കാല സ്റ്റേ നൽകുമെന്ന വാക്കാൽ പരാമർശവുമായി കേരള ഹൈക്കോടതി. വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ഹൈക്കോടതി കർശനമായി വിമർശിച്ചു.വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഏത് മന്ത്രാലയത്തിനാണ് ഉത്തരവാദിത്വമെന്ന് പോലും വ്യക്തമല്ലെന്ന നിലപാടാണ് കഴിഞ്ഞ ഹിയറിംഗിൽ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ എടുത്തത്. എന്നാൽ ഇന്നത്തെ ഹിയറിംഗിൽ ആഭ്യന്തര മന്ത്രാലയം വായ്പ എഴുതിത്തള്ളാൻ സാധ്യമല്ലെന്നുള്ള സത്യവാങ്മൂലം സമർപ്പിച്ചതായി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

Advertisements

ഇത് കേട്ടതോടെ കോടതിയുടെ പ്രതികരണം അതിരൂക്ഷമായി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർ.ബി.ഐ. സർക്കുലർ കാരണം പരിമിതിയുണ്ടെന്നോ? ആർ.ബി.ഐ.യുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്രത്തിന്റെ സ്ഥാനം എന്താണ്? പ്രവർത്തിക്കാൻ താല്പര്യമുണ്ടോ എന്നതാണ് ചോദ്യം. നിങ്ങള്‍ക്ക് അധികാരമില്ലാത്തവരല്ല. ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്രം ജനങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. മതി, മതി. ഞങ്ങൾക്കു ഇനി കേന്ദ്രത്തിന്റെ ചാരിറ്റി ആവശ്യമില്ല,” – കോടതി വ്യക്തമാക്കി.

കോടതി നേരത്തെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചില ബാങ്കുകൾ വായ്പ എഴുതിത്തള്ളിയതായി നിരീക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ പട്ടിക സമർപ്പിക്കാനും അവരെ കേസിൽ കക്ഷികളാക്കാനും കോടതി നിർദ്ദേശിച്ചു.

സെൻട്രൽ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്‌ഡിഎഫ്സി, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പട്ടിക നൽകുക. നോട്ടീസ് നൽകാം,” – കോടതി വ്യക്തമാക്കി

ഹൈക്കോടതി വായ്പാ തിരിച്ചടവ് നടപടികൾ തൽക്കാലത്തേക്ക് സ്റ്റേ ചെയ്യുമെന്നും, കേന്ദ്രസർക്കാരിന്റെ സമീപനം ‘സാവധാനപരവും അനുകമ്പരഹിതവുമാണെന്നും’ കടുത്ത ഭാഷയിൽ വിമർശിച്ചു.

“ഇതാണ് കേന്ദ്രത്തിന്റെ നിലപാടെങ്കിൽ കാര്യങ്ങൾ കടുപ്പമാകും. ഈ മന്ദഗതിയുള്ള സമീപനം അനുവദിക്കാനാവില്ല. ദയവായി നിങ്ങളുടെ സർക്കാരിനെ ഇക്കാര്യം അറിയിക്കുക,” – ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2024 ജൂലൈ 30-ന് വയനാട്ടിലുണ്ടായ വൻ ഉരുള്‍പൊട്ടലിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിക്കുന്നത്. ദുരിതാശ്വാസവും പുനരധിവാസവും സംബന്ധിച്ച കേന്ദ്ര-സംസ്ഥാന നീക്കങ്ങൾ കോടതിയുടെ നിരീക്ഷണത്തിലാണ്

Hot Topics

Related Articles