ജോർജിയ: അനധികൃതമായി പ്രവർത്തിച്ചിരുന്ന ഡേ കെയറിൽ രണ്ട് വയസ്സുകാരൻ നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വാൾഡോയിലെ ഡേ കെയർ ഉടമ സ്‌റ്റേസി വീലർ കോബ് (48) ഉറങ്ങി കിടക്കുമ്പോഴാണ് അപകടം നടന്നത്.റിപ്പോർട്ടുകൾ പ്രകാരം, വെള്ളിയാഴ്ച കുട്ടിയെ രണ്ടുമണിക്കൂറിലധികം ആരും ശ്രദ്ധിച്ചിരുന്നില്ല. ഈ സമയത്താണ് കുഞ്ഞ് വീടിന് പുറത്തേക്ക് പോയത്. അവിടെ ഉണ്ടായിരുന്ന രണ്ട് വൻ റോട്ട്വീലർ നായകളുടെ കൂട് തുറന്നതിനെ തുടർന്ന് നായകൾ കുട്ടിയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.സംഭവം നടന്നപ്പോൾ ഡേ കെയറിൽ മറ്റൊരു കുട്ടിയും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഈ ഡേ കെയർ ഉടമയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Advertisements


