ഭാരതപ്പുഴയിലേക്ക് ചാടിയെന്ന് പറഞ്ഞ് നാടുവിട്ട യുവാവ്; ഒടുവിൽ ബംഗളൂരുവില്‍ ജീവനോടെ കണ്ടെത്തി

ഷൊർണൂർ : കടബാധ്യതയെ തുടർന്ന് ഭാരതപ്പുഴയിലേക്ക് ചാടുമെന്ന് കുറിപ്പ് എഴുതി പോയ യുവാവിനെ ബംഗളൂരുവിൽ ജീവനോടെ കണ്ടെത്തി. ഗുജറാത്ത് സ്വദേശി ഹുനാനി സിറാജ് അഹമ്മദ് എന്ന യുവാവിനെയാണ് ഷൊർണൂർ പൊലീസ് ബംഗളൂരുവിൽ നിന്നു പിടികൂടിയത്.സിറാജിനെ കാണാതായതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങൾ ചേർന്ന് മൂന്ന് ദിവസത്തോളം വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ചെറുതുരുത്തി പാലത്തിന് മുകളിൽ കയറി സെൽഫി എടുത്ത് ഭാര്യയ്ക്കയച്ചശേഷം ഫോൺ ഓഫാക്കി ട്രെയിനിൽ ബംഗളൂരുവിലേക്കാണ് പോയത്. ഭാരതപ്പുഴയിലേക്ക് ചാടി മരിക്കാനിരിക്കുകയാണെന്ന് ഭാര്യയോട് പറഞ്ഞതും അന്വേഷണത്തിൽ വ്യക്തമായി.

Advertisements

എന്നാൽ യഥാർത്ഥത്തിൽ ആത്മഹത്യയല്ല, ഏകദേശം 50 ലക്ഷം രൂപയുടെ കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടാനായാണ് നാടുവിട്ടതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ബിസിനസ്സ് തകർന്നതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ സെപ്റ്റംബർ 17-നാണ് ബിസിനസ് കാര്യങ്ങൾക്ക് ഷൊർണൂരിലെത്തിയത്. സാമ്പത്തിക പ്രതിസന്ധി മൂലം ഗുജറാത്തിലേക്ക് മടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യുമെന്ന് കുറിപ്പ് എഴുതി വെച്ച് ട്രെയിനിൽ കയറിയത്.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോണിലെ ലൊക്കേഷൻ ഡാറ്റയും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് യുവാവിനെ ബെംഗളൂരുവിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവിടെ മജസ്റ്റിക്കിൽ ഊബർ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.തുടർന്ന് സിറാജിനെ നാട്ടിലേക്ക് കൊണ്ടുവന്നു ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ കോടതി വിട്ടയച്ചു. യുവാവിനെ കൗൺസിലിംഗിന് വിധേയനാക്കിയതായും പൊലീസ് അറിയിച്ചു.കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യ പ്രവണതകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സംഭവം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യ കേസുകൾ വർധിക്കുന്നതായി പൊലീസ് നിരീക്ഷിക്കുന്നു. ഇതിന് സമാനമായി, അടുത്തിടെ കര്‍ണാടകയിലെ ബെലഗാവിയില്‍ 50 ലക്ഷം രൂപ സൈബര്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവവും ശ്രദ്ധേയമാണ്. ആ കേസിൽ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിലൂടെ പണം തട്ടിയെടുത്തവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles