സ്വർണപ്പാളി വിവാദം:ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പ്; ദേവസ്വം ബോർഡിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി:ശബരിമല സ്വർണപ്പാളി വിവാദത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ താഴ്ത്തികെട്ടാൻ നീക്കം നടന്നതെന്നും അദ്ദേഹം പറഞ്ഞു.“ഗൂഢാലോചനയിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ല,” — മുഖ്യമന്ത്രി വ്യക്തമാക്കി.പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണെന്നും സർക്കാർ അന്വേഷണത്തിന് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

“ശബരിമലയിൽ കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്റെ കരങ്ങളിൽ നിന്ന് രക്ഷപ്പെടില്ല,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “പീഠം കാണാതായെന്ന ആരോപണത്തിന് പിന്നാലെ അത് പോറ്റിയുടെ ബന്ധുവീട്ടിൽ കണ്ടെത്തി. വ്യക്‌തമായ ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവം നടന്നത്. ശബരിമലയുമായി ബന്ധമുള്ള ആളാണ് പോറ്റിയെന്നത് വ്യക്തമാണ്,” മുഖ്യമന്ത്രി പറഞ്ഞു.ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ഇപ്പോൾ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ എല്ലാം വ്യക്തമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “സർക്കാരും ഹൈക്കോടതിയും ഒന്നിച്ച് തന്നെയാണ് പ്രവർത്തിക്കുന്നത്. കുറ്റം ചെയ്തവർ നിയമത്തിന്റെ മുന്നിൽ എത്തും,” — മുഖ്യമന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles