യു എസ്:2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്.വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കാനും സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കാനും നടത്തിയ ഉറച്ച ഇടപെടലുകൾക്കാണ് ഈ അംഗീകാരം.ലാറ്റിനമേരിക്കയിലെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന കരുത്തുറ്റ നേതാവായി മചാഡോയെ വിശേഷിപ്പിക്കപ്പെടുന്നു.വെനസ്വേലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
സമാധാന നൊബേലിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുരസ്‌കാര പ്രഖ്യാപനത്തിൽ നിരാശ പ്രകടിപ്പിച്ചു.പ്രതിപക്ഷത്തിന്റെ മുഖംവെനസ്വേലൻ ദേശീയ അസംബ്ലി അംഗമായ മരിയ കൊറീന മചാഡോ 2002 ലാണ് രാഷ്ട്രീയത്തിലെത്തിയത്. അലക്സാൻഡ്രോ പ്ലാസയോടൊപ്പം സജീവമായ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കം കുറിച്ച ഇവർ പിന്നീട് “വെന്റെ വെനസ്വേല” പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2012-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014-ൽ നിക്കോളാസ് മഡുറോ സർക്കാരിനെതിരായ ജനപ്രക്ഷോഭത്തിൽ മുൻനിരയിൽ പങ്കെടുത്തു.2018-ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തിലെ 100 ശക്തമായ വനിതകളിൽ ഒരാളായി മചാഡോയും ഉൾപ്പെട്ടിരുന്നു.ഈ വർഷം ടൈം മാഗസിൻ തിരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും മചാഡോ ഇടം നേടി.


