കൊച്ചി :കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസിലെ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതി കണ്ടെത്തി. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീനും ഷെയ്ഖ് ഹിദായത്തുള്ളയും തമിഴ്നാട്ടിൽ ഐഎസിന് രൂപം നൽകിയതിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലും കോടതി തെളിവ് കണ്ടെത്തി.ഇവർ മുസ്ലീം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഉൾപ്പെടെ മലയാളികൾക്കടക്കം പരിശീലനങ്ങൾ സംഘടിപ്പിച്ചതായും കണ്ടെത്തി. 2019-ൽ ശ്രീലങ്കൻ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇരുവരും പിടിയിലാകുന്നത്.ഉക്കടം സ്ഫോടനക്കേസിലും ഇരുവരും പ്രതികളാണ്. സ്ഫോടനം നടത്തിയ ജമേഷ മുബീൻ, മുഹമ്മദ് അസ്ഹറുദ്ദീന്റെ ശിഷ്യനാണെന്ന് തെളിഞ്ഞിട്ടുണ്ട്.ശിക്ഷ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
Advertisements


