നടിയെ ആക്രമിച്ച കേസ്:ദിലീപിന് പാസ്പോർട്ട് മടക്കി നൽകാൻ കോടതി ഉത്തരവ്; വിദേശയാത്രകൾക്ക് ഇനി തടസ്സമില്ല

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന നടൻ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചുനൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ ദിലീപ് കുറ്റവിമുക്തനായ പശ്ചാത്തലത്തിൽ പാസ്പോർട്ട് സ്ഥിരമായി വിട്ടുനൽകണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.കേസിന്റെ വിചാരണ കാലയളവിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ദിലീപ് പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നത്.

Advertisements

മുൻപ് വിദേശയാത്രകൾക്കായി നിരവധി തവണ പാസ്പോർട്ട് കൈപ്പറ്റിയിരുന്നെങ്കിലും, യാത്രകൾക്ക് ശേഷം അത് തിരികെ കോടതിയിൽ ഏൽപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ വിചാരണ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതോടെ നിലവിലുണ്ടായിരുന്ന ജാമ്യബോണ്ടുകളും അനുബന്ധ വ്യവസ്ഥകളും നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

Hot Topics

Related Articles