നെയ്യാറ്റിൻകരയില്‍ 33 വയസുകാരിയെ ഭർത്താവ് കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ 33 വയസുകാരിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിയായ അൽമ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

Advertisements

കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. വഴക്കിന് പിന്നാലെ അൽമയെ കൊലപ്പെടുത്തിയ വിഷ്ണു അയൽവീട്ടിൽ ചെന്ന് വിവരം പറയുകയായിരുന്നു.
അവരാണ് പൊലീസിനെ വിവരം അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്ത് വർഷം മുമ്പാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. ട്യൂഷൻ സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. ഇവർക്ക് കുട്ടികളില്ല.

Hot Topics

Related Articles