ഫോട്ടോ : ചങ്ങനാശ്ശേരിയിൽ നടന്ന ലയൺസ് 318 ബി ഡിസ്ട്രിക് കൺവെൻഷൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു മാർട്ടിൻ ഫ്രാൻസിസ് ആർ വെങ്കിടാചലം ഗവർണർ വിന്നി ഫിലിപ്പ് രാജൻ നമ്പൂതിരി ജേക്കബ് ജോസഫ് ജോസി എബ്രഹാം തുടങ്ങിയവർ മുൻനിരയിൽ
കോട്ടയം : ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടന്ന ലയൺസ് വാർഷിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ലയൺ പ്രസ്ഥാനത്തിന്റെ സഹജീവികളോടുള്ള കരുതൽ ഏറെ മഹത്തരമാണെന്ന് ഉദ്ഘാടന സമ്മേളനത്തിൽ സൂചിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ ഒരു കോടിയിൽ പരം രൂപയുടെ സേവന പ്രവർത്തനങ്ങൾ ഇവിടെ നടത്തുവാൻ സാധിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിൻടെ ഭാഗമായി റോഡ് ഷോയും 180 സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. 165 സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. കോട്ടയം മന്ദിരം ഹോസ്പിറ്റലിൽ പാവപ്പെട്ട ആളുകൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനായി ഏഴു ഡയാലിസിസ് മിഷനുകൾ നൽകി. കൂടാതെവിവിധ രാജ്യങ്ങളിലെ ദുരിതബാധിതരെ സഹായിക്കാനായി ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന് 58 ലക്ഷം രൂപയും ലയൺ ഡിസ്ട്രിക്ട് 318 ബി സംഭാവന നൽകിയതായി ഗവർണർ അറിയിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രാജൻ നമ്പൂതിരി വിശിഷ്ടാതിഥിയായിരുന്നു.
മുൻ ഗവർണർ ആർ വെങ്കിടാചലം വൈസ് ഗവർണർമാരായ ജേക്കബ് ജോസഫ് മാർട്ടിൻ ഫ്രാൻസിസ് ബിമൽ സി ശേഖർ കൺവെൻഷൻ ജനറൽ കൺവീനർ അടൂർ സേതു തുടങ്ങിയവർ സംസാരിച്ചു. 26 - 27 ലേക്ക് ഉള്ള ലയൺസ് ഗവർണറായി ജേക്കബ് ജോസഫിനെയും വൈസ് ഗവർണർമാരായി മാർട്ടിൻ ഫ്രാൻസിസിനെയും ബിമൽ സി ശേഖർ നെയും തിരഞ്ഞെടുത്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു. ലേഡീസ് ഫോറത്തിന്റെയും ലിയോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നായി 1500ൽ പരം അംഗങ്ങൾ പങ്കെടുത്തു.
പബ്ലിക് റിലേഷൻ ഓഫീസർഎം പി രമേഷ് കുമാർ ക്യാബിനറ്റ് സെക്രട്ടറി ജേക്കബ് ജോസഫ് ട്രഷറർ ടി സി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.

