ആറൻമുള സത്യവൃതൻ സാഹിത്യ പുരസ്കാര വിതരണം നടന്നു : നോവലിസ്റ്റ് മാത്യു കെ. മാത്യു പുരസ്കാരം ഏറ്റുവാങ്ങി

ഫോട്ടോ : ഒൻപതാമത് ആറൻമുള സത്യവൃതൻ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് മാത്യു കെ. മാത്യു ഡിറ്റക്ടീവ് നോവലിസ്റ്റ് ബാറ്റൺ ബോസിൽ നിന്നും ഏറ്റുവാങ്ങുന്നു

Advertisements

ഏറ്റുമാനൂർ:ആറന്മുള സത്യവ്രതൻ സ്മാരക ട്രസ്റ്റ് ഒമ്പതാമത് പുരസ്കാര വിതരണവും അനുസ്മരണ സമ്മേളനവും ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്നു.
പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് ബാറ്റൺ ബോസ് സമ്മേളനം ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ജി. പ്രകാശ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറൻമുള സത്യവൃതൻ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് മാത്യു കെ. മാത്യു ഏറ്റുവാങ്ങി.
പ്രത്യേക പുരസ്കാരം
കവിയത്രി ഗീതു കൃഷ്ണയ്ക്ക് സമ്മാനിച്ചു.
നോവലിസ്റ്റ് ജോർജ്ജ് പുളിങ്കാട് ആറന്മുള സത്യവ്രതൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ‘ആറന്മുള സത്യവ്രതന്റെ ചന്ദ്രലേഖയ്ക്കൊരു സന്ദേശം ‘ എന്ന കാവ്യം ഗിരിജൻ ആചാരി അവതരിപ്പിച്ചു ചർച്ചകൾക്ക് സാഹിത്യകാരൻ സെബാസ്റ്റ്യൻ വലിയകാല, എഴുത്തുകാരി ഗീതഎന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സതീഷ് കാവ്യധാര , ശിൽപി ദിനീഷ് പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു

Hot Topics

Related Articles