വൈക്കം: വൈക്കം മറവൻതുരുത്ത് നെല്ലിക്കുന്നത്ത് ശ്രീ ഗന്ധർവ-ദേവീ ക്ഷേത്രത്തിൽ ഗന്ധർവൻപാട്ടും പ്രതിഷ്ഠാ വാർഷികവും തുടങ്ങി.28ന് സമാപിക്കും.ചെമ്പിൽ ബാലകൃഷ്ണ കണിയാരുടെ കാർമികത്വത്തിൽ ഗന്ധർവൻ പാട്ടും ബ്രഹ്മശ്രീമോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാ വാർഷികവും നടക്കും. ഇന്ന് രാവിലെ വിശേഷാൽ പൂജയ്ക്ക് ശേഷം 11.30ന് ഭസ്മക്കളം നടന്നു. വൈകുന്നേരം ഏഴിന് വിശേഷാൽ ദീപാരാധന,എട്ടിന് പൊടിക്കളം.
തിങ്കളാഴ്ച പുലർച്ചെ നാലിന് അരശുകളം, ഒൻപതിന് നാരായണീയ പാരായണം, വൈകുന്നേരം ഏഴിന് ഭജൻസ്,28ന് രാവിലെ ആറിന് മഹാഗണപതി ഹോമം,എട്ടിന് കലശ പൂജ , 9.30ന് കലശാഭിഷേകം,10.30ന് വിശേഷാൽപൂജ, വൈകുന്നേരം ഏഴിന് ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിൽ നിന്ന് താലപ്പൊലിവരവ്, എട്ടിന് തിരുവാതിരകളി. ക്ഷേത്രം ഭരണ സമിതി പ്രസിഡൻ്റ് രാജേഷ് മണപ്പുറത്ത്, സെക്രട്ടറി ഇ.കെ.പ്രതാപൻ, വൈസ് പ്രസിഡൻ്റ് മധുസൂദനൻ നായർ, രക്ഷാധികാരി ശ്രീദേവി ജി.നായർ, ജോയിൻ്റ് സെക്രട്ടറി പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകും.

