കളം നിറഞ്ഞ് ഡോ. എൻ. ജയരാജ്;വികസനനേട്ടങ്ങൾ ചർച്ചയാക്കി എൽ ഡി എഫ് പര്യടനം

വാഴൂർ : പ്രചരണത്തിൻ്റെ രണ്ടാം ദിനം തന്നെ കളം നിറഞ്ഞ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ ജയരാജ്. പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്ത് തല പര്യടനം പള്ളിക്കത്തോട് വെങ്ങാലത്തു വയലിൽ സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. കടന്നു ചെല്ലുന്ന പ്രചരണവീഥികളിലെല്ലാം പൂക്കളും ഹാരങ്ങളും കാർഷിക വിളകളും നൽകി വെടിക്കെട്ടോടു കൂടിയാണ് നാട്ടുകാർ
സ്വീകരണമൊരുക്കിയത്.

Advertisements

രാവിലെ 8 ന് വെങ്ങാലത്തുവയലിൽ നിന്നും ആരംഭിച്ച പര്യടനം, നെയ്യാട്ടുശ്ശേരി മാർക്കറ്റ്, ചല്ലോലി, വള്ളോത്യാ മല, ആനിക്കാട്, പെരുമ്പാറ , ചപ്പാത്ത്, കൗങ്ങിൻ പാലം, അമ്പഴത്തും കുന്ന്, കുട്ടമാവ്, അരുവിക്കുഴി, കല്ലാം പൊയ്ക, മുണ്ടൻ കവല, മുഴയനാൽ നഗർ, മുക്കാലി എന്നീ പ്രദേശങ്ങൾ കടന്ന് കുറും കുടി ജംഗ്ഷനിൽ സമാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചയ്ക്ക് ശേഷം പര്യടനം വാഴൂർ പഞ്ചായത്തിലേയ്ക്ക് കടന്നു. തേക്കാനം കവലയിൽ നിന്നും തുടങ്ങി കോളേജ് പടി, ശാസ്താം കാവ്, തെക്കാനിക്കാട് , ചെങ്കൽ, പതിനേഴാം മൈൽ, വൈലമല, കൊടുങ്ങൂർ, പാണപ്പുഴ , കീച്ചേരിപ്പടി, ഇളപ്പുങ്കൽ, നെടുമാവ്, നെടുമാവ് ഉന്നതി, പുളിയ്ക്കൽ കവല, എരുമത്തല , കൊച്ചു കാഞ്ഞിരപ്പാറ, കൊച്ചു പ്ലാക്കൽ , ബ്ലോക്ക് പടി എന്നീ പ്രദേശങ്ങൾ കടന്ന് എസ്ബിഐ ചാമംപതാലിൽ സമാപിച്ചു.

ഉച്ചയ്ക്ക് ശേഷം പെയ്ത മഴയെ അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് വാഴൂരിൽ തങ്ങളുടെ സ്ഥാനാർഥിയെ കാണാൻ തടിച്ചു കൂടിയത്.

എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ പര്യടനത്തിലുടനീളം ചർച്ചയായി .

ഗവ. എൻഎസ്എസ് എൽപി സ്കൂളിന് 2.27 കോടി രൂപയുടെ പുതിയ കെട്ടിടം പണി കഴിപ്പിച്ചു. വാഴൂർ ഗവ. സ്കൂളിന് രണ്ടു കോടിയുടെ പുതിയ കെട്ടിടം. കൊടുങ്ങൂർ – മണിമല റോഡ് പൂർത്തിയാക്കി.വാഴൂർ – ചെങ്കൽ തച്ചപ്പുഴ റോഡ് ബി എം ബി സി ആക്കുന്നതിന് പുതിയ ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. തുടങ്ങി പഞ്ചായത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് പര്യടനം മുന്നേറിയത്.

Hot Topics

Related Articles