ഒളിംപ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഇന്ത്യയ്ക്ക് ആദ്യ ഒളിംപിക് മെഡൽ നേടിയ മലയാളി ഗോൾകീപ്പർ ഇനി ഓർമ്മകളിൽ മാത്രം

കണ്ണൂർ: ഒളിംപിക്സിൽ ആദ്യമായി മെഡൽ നേടിയ മലയാളിയും മുൻ ഹോക്കി താരവുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബെംഗളുരുവിലായിരുന്നു അന്ത്യം. 1972 മ്യൂണിക് ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ ടീമിന്റെ ഗോൾകീപ്പർ കണ്ണൂരുകാരനായ മാനുവൽ ഫ്രെഡറിക് ആയിരുന്നു. കായികരംഗത്തെ സംഭാവനകൾക്ക് 2019 ൽ ധ്യാൻചന്ദ് അവാർഡ് നൽകി മാനുവൽ ഫ്രെഡറികിനെ രാജ്യം ആദരിച്ചിട്ടുണ്ട്.

Advertisements

ഫുട്ബോളിൽ സ്ട്രൈക്കറായും ഹോക്കിയിൽ ഗോൾകീപ്പറായും 12-ാം വയസ്സിൽ കളി തുടങ്ങിയതാണ് മാനുവൽ ഫ്രെഡറിക്സ്. ഇന്ത്യൻ ജഴ്സിയിൽ കളിക്കണമെന്ന് ലക്ഷ്യമിട്ട് ആ പ്രായത്തിൽത്തന്നെ പരിശീലനം തുടങ്ങി. കണ്ണൂർ ബിഇഎം സ്കൂളിലെ ഫുട്ബോൾ ടീമിൽനിന്ന് സെന്റ് മൈക്കിൾസ് ‌കൂൾ ടീം വഴി ഹോക്കിയിൽ സജീവമായി.15-ാം വയസ്സിൽ ആർമി സ്‌കൂളിൽ എത്തിയത് വഴിത്തിരിവായി. 17-ാം വയസ്സിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ചു. 1971ൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മൽസരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

72ലെ മ്യൂണിച്ച് ഒളിംപിക്സിൽ വെങ്കലവും 73ലെ ഹോക്കി ലോകകപ്പിൽ വെള്ളിയും നേടി. 7 വർഷം ഇന്ത്യൻ ടീമിന്റെ പ്രധാന ഗോൾകീപ്പറായിരുന്നു.

Hot Topics

Related Articles