ഓണം ബംബർ: 25 കോടി നേടാനുളള ഭാഗ്യശാലിയെ നാളെ അറിയാം

തിരുവനന്തപുരം: കേരള സർക്കാരിന്റെ തിരുവോണം ബംബർ നറുക്കെടുപ്പ് നാളെ (ശനി) ഉച്ചയ്ക്ക് 2.30ന് നടക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് നറുക്കെടുപ്പ് നിർവഹിക്കുക. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഈ വർഷം പ്രഖ്യാപിച്ചിട്ടുള്ളത്.75 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ച് പുറത്തിറക്കിയിരുന്നു. ഇതിനോടകം മുഴുവൻ ടിക്കറ്റുകളും ഏജൻസികൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. നാളെ രണ്ടുമണിവരെ ടിക്കറ്റുകൾ ലഭ്യമാകും.രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും.

Advertisements

നാലാം സമ്മാനമായി 10 പരമ്പരകൾക്ക് 5 ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനമായി 10 പരമ്പരകൾക്ക് 2 ലക്ഷം രൂപ വീതവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപ വിലയുള്ള അനവധി സമ്മാനങ്ങളും കാത്തിരിക്കുന്നു.ഓണം ബംബർ ലോട്ടറിക്കുള്ള ആവേശം സംസ്ഥാനമെങ്ങും ഉയർന്നിരിക്കുകയാണ്. കേരളത്തിനുള്ളിൽ മാത്രമല്ല, തമിഴ്നാട്ടിലെയും നിരവധി ആളുകൾ തിരുവോണം ബംബർ വാങ്ങാൻ എത്തുന്നുണ്ട്. പ്രത്യേകിച്ച് പാലക്കാട് വാളയാറിലാണ് അതിർത്തി മേഖലകളിൽ നിന്ന് വലിയ തിരക്ക് അനുഭവപ്പെടുന്നത്.

Hot Topics

Related Articles