ബസേലിയൻ ബ്ലൂംസ്’ ഗിന്നസ് പക്രു ഉദ്‌ഘാടനം ചെയ്തു: സിൽവർ ജൂബിലി ഭവനദാന പദ്ധതി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് ഉദ്‌ഘാടനം ചെയ്തു

ചിത്രം 1 : സിൽവർ ജൂബിലി ഭവനദാന പദ്ധതിപ്രകാരം ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ നിർമിച്ചു നൽകിയ ആദ്യ വീട് .

Advertisements

ചിത്രം 2 : ദേവലോകം മാർ ബസേലിയോസ് സ്ക്കൂളിൽ ആരംഭിച്ച ‘ബസേലിയൻ ബ്ലൂംസ്’ പ്രീ-സ്കൂൾ സിനിമാ താരം ഗിന്നസ് പക്രു ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഫാ. സജി യോഹന്നാൻ, പ്രൊഫ .ജേക്കബ് കുര്യൻ ഓണാട്ട്, പ്രിൻസിപ്പൽ നിനി എബ്രഹാം, ഗവേർണിംഗ് ബോർഡ് അംഗങ്ങൾ എന്നിവർ സമീപം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം : ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ നവീകരിച്ച മികച്ച സൗകര്യങ്ങളോടുകൂടിയ പ്രീ-സ്‌കൂൾ ‘ ബസേലിയൻ ബ്ലൂംസ് ‘ പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു ഉദ്‌ഘാടനം ചെയ്തു. സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഭവന ദാന പദ്ധതിയുടെ സമാരംഭം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് നിർവഹിച്ചു . പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് നിർമ്മിച്ച് നൽകുന്ന അഞ്ച് വീടുകളിൽ ആദ്യ വീടിന്റെ താക്കോൽദാനം മലങ്കര സഭയുടെ പരമാധ്യക്ഷനും മാർ ബസേലിയോസ് പബ്ലിക് സ്കൂൾ മാനേജരുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചിരുന്നു. ഒരുവർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സജി യോഹന്നാൻ വിശദീകരിച്ചു. സെക്രട്ടറി പ്രൊഫ. ജേക്കബ് കുര്യൻ ഓണാട്ട്, പ്രിൻസിപ്പൽ നിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു . സ്കൂൾ ഗവേർണിംഗ് ബോർഡ് അംഗങ്ങൾ , അധ്യാപകർ വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles